വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിൽ കായിക പരിശീലനങ്ങൾക്കും മത്സരങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള പൊതുമൈതാനം നിർമ്മിക്കണമെന്ന് ഡി.വൈ.എഫ്.ഐ ചെറായി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പള്ളിപ്പുറം സഹകരണ ബാങ്ക് ഹാളിൽ കൂടിയ സമ്മേളനം വി.എം. ജുനൈദ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വി.ബി. സായന്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ജിഷ്ണു ചന്ദ്രൻ (പ്രസിഡന്റ്), കെ.കെ. രാജേഷ് (വൈസ് പ്രസിഡന്റ്), വി.ബി. സേതുലാൽ (സെക്രട്ടറി), വി.ബി. സായന്ത്, പ്രവീൺ ഉണ്ണിക്കൃഷ്ണൻ (ജോ. സെക്രട്ടറിമാർ), പി.എം. ശ്രീജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.