kalolsavam
വൈപ്പിൻ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.എൻ. ഉണ്ണിക്കൃഷ്ണൻ, ഹെഡ്മാസ്റ്റർമാരായ ബാലചന്ദ്രൻ നായർ, ഒ.ആർ. ജയ്‌സി, എ.ഇ.ഒ. ബിന്ദു ഗോപി, കൺവീനർ അജോയ് ജോഷി, കെ.ടി. ബിനീഷ്, വി.എ. വിമൽകുമാർ, സിസ്റ്റർ ജിനിമോൾ ടി ജോൺ തുടങ്ങിയവർ സംബന്ധിച്ചു. 69 വിദ്യാലയങ്ങളിൽ നിന്നായി 3131 വിദ്യാർത്ഥികൾ മത്സരിക്കും. വ്യാഴാഴ്ച സമാപിക്കും.