പറവൂർ : കൈതാരം സർവീസ് സഹകരണ ബാങ്കിലെ കെ.എൻ. നായർ സഹകരണ ലൈബ്രറി ഉദ്ഘാടനം കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. എം.ബി. സ്യമന്തഭദ്രൻ ലൈബ്രറി നാമകരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അംഗത്വ വിതരണവും നിർവഹിച്ചു. സി.എസ്. ജയദേവൻ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത, പി.ആർ. രഘു, ആശാശന്തിൽ, പി.കെ. സോമൻ, എൻ.ഇ. സോമസുന്ദരൻ, എം.കെ. സുരേന്ദ്രൻ, വി. ശിവശങ്കരൻ, ടി.പി. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.