കൊച്ചി: ബാങ്ക് റിട്ടയറീസിന്റെ ഒമ്പതാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച രാവിലെ 9.30 ന് എറണാകുളം ടൗൺഹാളിൽ ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി എസ്.സി. ജെയിൻ ഉദ്‌ഘാടനം ചെയ്യും. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്.വി. ശ്രീനിവാസൻ മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ബാലൻ അദ്ധ്യക്ഷനാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.