വൈപ്പിൻ: പ്രമേഹദിനാചരണദിനമായ 14ന് മുനമ്പത്ത് കബഡി പെനാൽറ്റി ഷൂട്ടൗട്ട് വടംവലി മത്സരങ്ങളും വ്യായാമ സന്ദേശയാത്രയും നടത്തും. ജില്ലാ മെഡിക്കൽ ഓഫീസും മുനമ്പം - മാലിപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും സംയുക്തമായാണ് പരിപാടി നടത്തുന്നത്. മുനമ്പം ഐ.ആർ. വളവിന് സമീപം വ്യാസനഗറിൽ ഉച്ചകഴിഞ്ഞ് 2ന് കബഡി മത്സരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്യും. സുനില ദയാലു അദ്ധ്യക്ഷത വഹിക്കും. സമ്മാനദാനം ഡോ. സെലിൻ ടെൻസി നിർവഹിക്കും. സി.ടി. കൃഷ്ണൻ, കെ.കെ. മുരളീധരൻ, ഫാ. ജോൺസൺ പങ്കേത്ത്, കെ.കെ. മോഹൻലാൽ പി.എസ്. ഷൈൻകുമാർ, ഷീബ വിശ്വനാഥ് തുടങ്ങിയവർ പങ്കെടുക്കും.
മുനമ്പം ബീച്ചിൽ വൈകിട്ട് 5ന് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി ഉദ്ഘാടനം ചെയ്യും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിക്കും. അഡീഷണൽ ഡി.എം.ഒ. ഡോ. എസ്. ശ്രീദേവി സമ്മാനദാനം നിർവഹിക്കും.
ലോക പ്രമേഹദിന സന്ദേശ സംഗമം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡി.എം.ഒ. ഡോ. എൻ.കെ. കുട്ടപ്പൻ, ഡോ. മാത്യു നമ്പേലിൽ, ഡോ. എസ്. സവിത, ഡോ. പി. കീർത്തി, ജില്ലാ പഞ്ചാത്തംഗം അയ്യമ്പിള്ളി ഭാസ്‌കരൻ എസ്. വിജയകുമാർ, സഗീർ സുധീന്ദ്രൻ, പി.വി. ലൂയിസ്, എ.എൻ. ഉണ്ണിക്കൃഷ്ണൻ, രാധിക സതീഷ്, സുനിൽ ദേവസി, ഉഷ സദാശിവൻ തുടങ്ങിയവർ സംസാരിക്കും.
മുനമ്പം ബീച്ചിന് സമീപം നടക്കുന്ന വടംവലി മത്സരം അയ്യമ്പിള്ളി ഭാസ്‌കരൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി. ശിവദാസ്, ഡോ. പ്രവീൺ, ഇ.കെ. ഗോപാലൻ, ഷിമ്മി പ്രീതൻ, സുമ പ്രസാദ്, കെ.എസ്. ജീവൻ, പി.പി. ഗിരീഷ്, എം.എ. സോജി തുടങ്ങിയവർ സംസാരിക്കും. സുവർണതീരം പാർക്കിലേക്ക് നടത്തുന്ന വ്യായാമ സന്ദേശയാത്ര മുനമ്പം സി.ഐ. എ.എ. അഷറഫ് ഫ്‌ളാഗ് ഓഫ് ചെയ്യും.