വൈപ്പിൻ: വല്ലാർപാടം കണ്ടെയ്‌നർ റോഡിലൂടെയുള്ള യാത്രയ്ക്ക് വൈപ്പിനിൽനിന്നുള്ള വാഹനങ്ങൾക്കും ടോൾപിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വല്ലാർപാടം കണ്ടെയ്‌നർ റോഡിലെ ടോൾ ബൂത്തിന് സമീപം വെള്ളിയാഴ്ച രാവിലെ 10ന് ജനകീയ പ്രതിഷേധ സമരം നടത്തും. ടോൾ ബൂത്തിന് സമീപം നടത്തുന്ന പ്രതിഷേധ സമരം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പ്രസംഗിക്കും.
നിരന്തരമായ സമരങ്ങളുടെ ഭാഗമായി മുളവുകാട്, കടമക്കുടി, ചേരാനെല്ലൂർ പ്രദേശത്തുള്ളവർക്ക് ടോൾ പിരിവ് ഒഴിവാക്കിയിട്ടുള്ളതാണ്. കണ്ടെയ്‌നർ റോഡ് വഴി ആസ്റ്റർ മെഡിസിറ്റി, ലൂർദ്ദ് ആശുപത്രി, ഏലൂർ ഇ.എസ്.ഐ തുടങ്ങി വിവിധ ആശുപത്രികളിലും കളമശേരി, ആലുവ മുതലായ സ്ഥലങ്ങളിലേക്കും വൈപ്പിനിൽ നിന്നും പോകുന്ന വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കണമെന്നാണ് ആവശ്യം. വൈപ്പിൻ നിയോജകമണ്ഡലത്തിൽപെട്ട പ്രദേശങ്ങളിലൂടെയാണ് കണ്ടെയ്‌നർ റോഡ് കടന്നുപോകുന്നത്. അതിനാൽ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേയും വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് വഴി യാത്ര ചെയ്യുന്നതിന് ടോൾ ഒഴിവാക്കണം.
അടിസ്ഥാന സൗകര്യങ്ങളായ വഴി വിളക്കുകളും അപ്രോച്ച് റോഡുകളും എത്രയും വേഗം കണ്ടെയ്‌നർ റോഡിൽ പൂർത്തിയാക്കണം.