വൈപ്പിൻ : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കട്ടപ്പനയിൽ ഉയർത്തേണ്ട കൊടിമരം കേരളത്തിലെ ആദ്യ സഹകരണ പ്രസ്ഥാനമായ ഒന്നാം നമ്പർ എടവനക്കാട് സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഇന്ന് രാവിലെ 9ന് പുറപ്പെടും. ഇതോടനുബന്ധിച്ച സമ്മേളനവും കൊടിമരജാഥയും മുൻജില്ലാ ബാങ്ക് പ്രസിഡന്റ് എം. എം. മോനായി ഉദ്ഘാടനം ചെയ്യും. കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ് . ഷണ്മുഖദാസാണ് ജാഥാ ക്യാപ്ടൻ. പറവൂർ വഴി പോകുന്ന കൊടി മരജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് കട്ടപ്പനയിൽ എത്തുമെന്ന് അസി.രജിസ്ട്രാർമാരായ കെ.ശ്രീലേഖ, വി.കെ. സബീന, കൺവീനർ കൂടിയായ എടവനക്കാട് ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ്, സെക്രട്ടറി സി.എസ്. ഷാജി എന്നിവർ അറിയിച്ചു. സംസ്ഥാന സഹകരണ വാരാഘോഷം 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.