പറവൂർ : കേരള കർഷകസംഘം പറവൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കാർഷികമേഖല നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ കില മുൻ ഡയറക്ടർ ഡോ. എൻ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. അഡ്വ എൻ.എ. അലി അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. വേണുഗോപാൽ, ഇ.ജി. ശശി, കെ.ജി. രാമദാസ്, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.