# പൈപ്പ് പൊട്ടി, മാർത്താണ്ഡവർമ്മ പാലത്തിൽ വെള്ളക്കെട്ട്
ആലുവ: മാർത്താണ്ഡവർമ്മ പാലത്തിലെ ഫുട്പാത്തിലൂടെ സ്ഥാപിച്ചിട്ടുള്ള വലിയ പൈപ്പിൽ നിന്നാണ് രണ്ട് ദിവസമായി വെള്ളം ചോരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചോർച്ച ആരംഭിച്ചത്. ഉച്ചതിരിഞ്ഞതോടെ ശക്തമായി. പാലത്തിൽ വെള്ളക്കെട്ടാണ്. ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായിട്ടും നടപടിയെടുക്കാതെ വാട്ടർ അതോറിട്ടി അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുന്നു. ആലുവ ഫുട്പാത്തിലൂടെയുള്ള കാൽനട യാത്രയും ദുഷ്‌കരമായി. വാഹനങ്ങൾ വെള്ളക്കെട്ടിലൂടെയാണ് കടന്നുപോകുന്നത്.
ഇത് സംബന്ധിച്ച് കൗൺസിലർ ശ്യാം പത്മനാഭൻ വാട്ടർ അതോറിട്ടിയെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇന്നലെ വൈകുന്നേരമായിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മാത്രമല്ല ചോർച്ചയുടെ ശക്തി പിന്നെയും കൂടി.