കൊച്ചി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ പ്രവർത്തക സമിതിഅംഗം പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുൻ മന്ത്രി കെ. ബാബു, എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസ് കൃഷ്ണ, എൻ. വേണുഗോപാൽ, കെ.പി ധനപാലൻ, വി.ജെ പൗലോസ്, കെ.പി.സി.സി സെക്രട്ടറിമാരായ ഐ.കെ രാജു, ജെയ്‌സൺ ജോസഫ്, സക്കീർ ഹുസൈൻ, വിജയലക്ഷ്മി, എം.എ ചന്ദ്രശേഖരൻ, ലൂഡി ലൂയിസ്, മേയർ സൗമിനി ജയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മിനിമോൾ, ജോയ്, ദീപ്തി മേരി വർഗീസ്, എം.ആർ. അഭിലാഷ്, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.