കൊച്ചി : തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ഇംഗ്ളീഷ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 15ന് രാവിലെ 10 ഇന്റർവ്യൂവിന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർത്ഥികൾ എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ പേര് ചേർത്തവരായിരിക്കണം.