കൊച്ചി: റെയിൽവേ സ്വകാര്യവത്കരണത്തിനും പ്രധാന സ്റ്റേഷനുകൾ പാട്ടത്തിന് നൽകാനുമുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ദേശവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി 20 ന് എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് എ.ഐ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ ധർണയും നടത്താൻ ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് കെ.കെ.അഷ്റഫ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു, സെക്രട്ടറി എലിസബത്ത് അസീസി, ജില്ല സെക്രട്ടറി കെ.എൻ.ഗോപി, ബാബുപോൾ, എം.ടി.നിക്സൺ എന്നിവർ സംസാരിച്ചു.