കോതമംഗലം: മത്സരിച്ച രണ്ടിനങ്ങളിലും റെക്കാഡോടെ സ്വർണം നേടി മാതിരപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ കെസിയ മരിയം ജോസ്. സീനിയർ വിഭാഗം ഷോട് പുട്ട്, ഹാമർ ത്രോ ഇനങ്ങളിലാണ് സുവർണനേട്ടം. ഷോട്ട് പുട്ടിൽ 2010ൽ മാർ ബേസിലിന്റെ നീന എലിസബത്ത് സ്ഥാപിച്ച 12.09 എന്ന റെക്കാഡാണ് 12.63 മീറ്റർ എറിഞ്ഞ് കെസിയ തകർത്തത്. ഹാമറിൽ മാർ ബേസിലിന്റെ അമൃതാ മുരളി 2012ൽ സ്ഥാപിച്ച 43.80 മീറ്റർ എന്ന റെക്കോഡ് 53.44 മീറ്റർ എറിഞ്ഞും സ്വന്തമാക്കി. കോട്ടയം ചവിട്ടുവേലി സ്വദേശിനിയാണ് പ്‌ളസ്‌ടു വിദ്യാർത്ഥിനിയായ കെസിയ. രണ്ടു വർഷം മുമ്പാണ് മാതിരപ്പള്ളി ഗവ.വി.എച്ച്.എസ്.എസിൽ എത്തിയത്. പി.ഐ ബാബുവിന്റെ കീഴിലാണ് പരിശീലനം.