പെരുമ്പാവൂർ: സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 15 ന് പെരുമ്പാവൂർ ഇ.എം.എസ് ടൗൺ ഹാളിൽ ബെന്നി ബെഹനാൻ എം.പി നിർവഹിക്കും. സമ്മേളനത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. കാലിക പ്രസക്തമായ സഹകരണ പ്രസ്ഥാനത്തിൽ നിയമനിർമ്മാണം സാദ്ധ്യമാക്കൽ എന്ന വിഷയത്തിൽ മുൻ എം.എൽ.എ എം.എം. മോനായി മുഖ്യ പ്രഭാഷണം നടത്തും. സ്‌കൂൾ കോളേജ് തലത്തിലുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗ, പ്രബന്ധ മത്സരങ്ങളിലെ വിജയികൾക്ക് ഡീൻ കുര്യാക്കോസ് എം.പി സമ്മാനദാനം നിർവഹിക്കും. മികച്ച സംഘങ്ങളെ ഹൈബി ഈഡൻ എം.പി അനുമോദിക്കും.
എം.എൽ.എമാരായ എസ്. ശർമ്മ, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ബി. എ. അബ്ദുൾ മുത്തലിബ്, മുനിസിപ്പൽ ചെയർപേഴ്‌സൻ സതി ജയകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ എൻ.ജി. ദിനേശ്, ആർ.എം. രാമചന്ദ്രൻ, പി.പി. അവറാച്ചൻ, കെ.ഡി. ഷാജി, അഡ്വ. സന്തോഷ്‌കുമാർ, ഷാജി സരിഗ എന്നിവർ പങ്കെടുത്തു.