കൊച്ചി: എച്ച്‌.ഐ.വി, എച്ച്.ബി.വി, എച്ച്‌.സി.വി തുടങ്ങി രക്തദാനത്തിലൂടെ പകരുന്ന രോഗങ്ങളുടെ അപകടസാധ്യതകൾ ചെറുക്കുന്നതിനുള്ള ആധുനിക പരിശോധനാ സംവിധാനമായ ന്യൂക്ലെയ്ക് ആസിഡ് ടെസ്റ്റ് (എൻ.എ.ടി) സൗകര്യം കൊച്ചിയിലെ വി.പി.എസ് ലേക്ക്‌ഷോറിൽ ആരംഭിച്ചു. രക്തം സ്വീകരിക്കുന്നവർക്ക് പകരാവുന്ന രോഗങ്ങൾ തടയുന്നതിനായി വികസിപ്പിച്ചെടുത്തിട്ടുള്ള മോളിക്യുലർ സ്‌ക്രീനിംഗ് സാങ്കേതികവിദ്യയാണ് എൻ.എ.ടി.