കൊച്ചി: എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ ആർ.എസ്.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും പിക്കറ്റിംഗും നടത്തി. കോഴിക്കോട് രണ്ട് വിദാർത്ഥികൾക്കെതിരെ യു.എ.പി.എ കേസ് രജിസ്റ്റർ ചെയ്തതിലും മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിലും വാളയാർ ബാലപീഡന കേസിൽ പ്രതികൾക്ക് രക്ഷപെടാൻ അവസരം നൽകിയ സർക്കാർ നിലപാടിലും പ്രതിഷേധിച്ചായിരുന്നു പിക്കറ്റിംഗ്. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ഐക്യ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ജോർജ്, ജെ. കൃഷ്ണകുമാർ, ബേബി പാറേക്കാട്ടിൽ, കെ.ടി. വിമലൻ, പി.ടി സുരേഷ്ബാബു, എ.എസ്. ദേവപ്രസാദ് എന്നിവർ പ്രസംഗിച്ചു.