പോണേക്കര :സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം17മുതൽ 24 വരെ നടക്കും. 17ന് വൈകീട്ട് നാലരയ്ക്ക് പുതുക്കുളങ്ങര ഇടപ്പള്ളി വടക്കും ഭാഗം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും വേണുഗോപാല വിഗ്രഹ ഘോഷയാത്ര. 5.30ന് എസ്. എൻ .ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും. എസ്. എൻ .ഡി. പി. യോഗം കണയന്നൂർ യൂണിയൻ ചെയർമാൻമഹാരാജാ ശിവാനന്ദൻ ,കൺവീനർ പി.ഡി.ശ്യാംദാസ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി പടമുഗൾ വിജയൻ , ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി. അഭിലാഷ്, കൗൺസിലർ എൽ .സന്തോഷ്, കോർപ്പറേഷൻ കൗൺസിലർ അംബിക സുദർശനൻ എന്നിവർ പങ്കെടുക്കും. ഗണപതിഹോമം, വിഷ്ണു സഹസ്രനാമജപം, അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണം ഭജന, നാമജപം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. 24ന് രാവിലെ ഒമ്പതിന് അവഭൃത സ്നാന ഘോഷയാത്ര. യജ്ഞാാചാര്യൻ പുള്ളിക്കണക്ക് ഓമനക്കുട്ടൻ.