മൂവാറ്റുപുഴ: കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ ) ജില്ലാ കൺവെൻഷൻ ഇന്ന് മൂവാറ്റുപുഴയിൽ നടക്കും. രാവിലെ 10 ന് വാഴപ്പിള്ളി ഭാരത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം എം അലിയാർ അദ്ധ്യക്ഷത വഹിക്കും, ജില്ലാ സെക്രട്ടറി എം എം യൂസഫ് മുളാട്ട് റിപ്പോർട്ട് അവതരിപ്പിക്കും, സംസ്ഥാന കമ്മിറ്റി രക്ഷാധികാരി ഫാദർ അലക്സ് കിട്ടിനേഴത്ത് മുഖ്യപ്രഭാഷണം നടത്തും.