കൊച്ചി: കേരളാ കേബിൾ ടിവി ഫെഡറേഷന്റെ ഒമ്പതാമത് അഖിലേന്ത്യാ ബ്രോഡ്കാസ്റ്റ് ബ്രോഡ്ബാൻഡ് കേബിൾ ടിവി ആൻഡ് ഡിജിറ്റൽ എക്‌സിബിഷൻ (എ.ബി.സി.ഡി എക്‌സ്‌പോ) ഈമാസം 14 മുതൽ 16 വരെ കോയമ്പത്തൂരിൽ നടക്കും.

കോയമ്പത്തൂർ കൊഡീഷ്യ എക്‌സിബിഷൻ സെന്ററിൽ 14ന് വൈകിട്ട് നാലിന് തമിഴ്‌നാട് മന്ത്രി എസ്.പി. വേലുമണി ഉദ്ഘാടനം ചെയ്യും. മന്ത്രി ഉദുമലൈ കെ. രാധാകൃഷ്‌ണൻ മുഖ്യാതിഥിയാകും. കേരളാ കേബിൾ ടിവി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവൻ അദ്ധ്യക്ഷത വഹിക്കും. തമിഴ്‌നാട് ഡെപ്യൂട്ടി സ്‌പീക്കർ പൊള്ളാച്ചി വിജയരാമൻ, കേരളാ കേബിൾ ടിവി ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ. സുനിൽകുമാർ എന്നിവർ സംസാരിക്കും.
46 ട്രേഡർമാരും എക്‌സിബിഷനിൽ പങ്കെടുക്കും. 90 സ്റ്റാളുകൾ ഉണ്ടായിരിക്കും. ഒരേസമയം രണ്ട് ടിവി ചാനലുകൾ കാണാവുന്ന സെറ്ര് ടോപ്പ് ബോക്‌സും രണ്ട് കമ്പനികളുടെ ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന മോഡവും പ്രദർശനത്തിലുണ്ടാകും. 2020ൽ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ നെറ്റ്‌വർക്കുകളിൽ സമഗ്ര ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള പ്രവർത്തന പദ്ധതിയാണ് എക്‌സിബിഷന്റെ മുഖ്യലക്ഷ്യമെന്ന് സംഘാടകൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളാ കേബിൾ ടിവി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവൻ, ആർ. സുനിൽകുമാർ, സി.വി. ഹംസ, എ.ജെ. വിക്‌ടർ, കെ.വി. കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.