കാലടി: കൊച്ചിൻ എയർപോർട്ട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കാൻ ക്യൂർ ഫൗണ്ടേഷന്റെയും എറണാകുളം ജനറൽ ആശുപത്രിയുടെയും കൊച്ചി ഐ.എം.ഒയുടെയും സഹകരണത്തോടെ സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ വർഗീസ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് വി.എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സുനിൽ ഇളന്തട്ട് , റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റൻറ് ഗവർണർ പി.രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അനൂപ്, എൻ.സി.ഉഷാകുമാരി, ഡോ. മഞ്ജു പി.എസ് എന്നിവർ സംസാരിച്ചു. കാൻക്യൂർ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഷീല സാറ എബ്രഹാം ഫൗണ്ടേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡോ. വിനീത സുനിൽ, വി.യു. നാസർ, സിമിയ നാസർ, അനിതാ രാജൻ, പ്രിൻസ്, റോസമ്മ സ്കറിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രോഗം സ്ഥിരീകരിക്കപ്പെട്ട നിർദ്ധനരായ രോഗികൾക്ക് തുടർ ചികിത്സയ്ക്കുള്ള സഹായവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.