നെടുമ്പാശേരി: കേരള ഷോപ്പ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്‌ട്രേഷൻ നടത്തിയ വ്യാപാരികൾക്ക് രജിസ്‌ട്രേഷൻ ക്യാമ്പുകൾ ആരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ കമ്മിറ്റി ലേബർ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. പാറക്കടവ് പഞ്ചായത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ലേബർ ഓഫീസർ കെ.എ. ജയപ്രകാശ്, മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, വി.എ. പൗലോസ്, ബൈജു മഞ്ഞളി, ഹേമ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
രജിസ്‌ട്രേഷൻ മുടങ്ങിയവർ നവംബർ 30 വരെ പിഴ അടച്ചാൽ പുതുക്കാനുള്ള സൗകര്യമുണ്ട്. ആദ്യഘട്ടത്തിൽ അത്താണി, വട്ടപ്പറമ്പ്, മൂഴിക്കുളം, കുറുമശേരി, മേയ്ക്കാട്, കരിയാട് യൂണിറ്റുകളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കും. ആലുവ, പറവൂർ ഓഫീസുകളുമായി ബന്ധപ്പെട്ടു മറ്റ് യൂണിറ്റുകളിലും ലേബർ രജിസ്‌ട്രേഷൻ ക്യാമ്പുകൾ ഉടൻ സംഘടിപ്പിക്കുമെന്ന് മേഖലാ ഭാരവാഹികൾ അറിയിച്ചു.