കോലഞ്ചേരി: അരിയും, ഉഴുന്നു പരിപ്പും, ശർക്കരയും 'ഹൈ ജമ്പിൽ'. പച്ചക്കറിക്കു പിന്നാലെ പല വ്യഞ്ജനങ്ങളും കുതിപ്പിൽ. അടുക്കള ബജറ്റ് താളം തെറ്റും. മട്ട വടി അരിയാണ് കുതിച്ചു ചാടുന്നത് .വില കിലോ 46.50 .സുരേഖ, ജയ, മട്ട ഉണ്ട അരികൾ 36.50 ൽ തുടരുമ്പോഴാണ് വടി അരി ആളെ ' വടി 'യാക്കി കുതിച്ചു പായുന്നത്. സംസ്ഥാനത്തേയ്ക്കുള്ള നെല്ല് വരവ് കുറഞ്ഞതാണ് വടി അരിയ്ക്ക് വില കൂടാൻ കാരണം സംസ്ഥാനത്തെ മില്ലുകളിലാണ് മട്ട വടി അരി പ്രധാനമായും ഉണ്ടാക്കുന്നത്. ഉഴുന്നു പരിപ്പ് ട്രിപ്പിൾ ജമ്പിലാണ്. വില ഒരാഴ്ച മുമ്പ് 70 ആയിരുന്നു പിന്നീട് 100ലെത്തി.,120കഴി​ഞ്ഞ് വില്പന വില 140 ലെത്തി നില്ക്കുന്നു. ശർക്കരയും പിന്നിലുണ്ട് .45 ൽ നിന്നും 60ലേയ്ക്കാണ് ചാട്ടം. പഞ്ചസാര വില 36.50 ൽ തന്നെ നില്ക്കിമ്പോഴാണ് ശർക്കര വില കുതിക്കുന്നത്. ശബരി മല സീസണാണ് വില വർദ്ധനയ്ക്ക് കാരണമായി പറയുന്നത്. വറ്റൽ മുളക് മാത്രം മത്സരിക്കാനില്ലെന്നറിയിച്ച് 164 ൽ നിന്നും 4 രൂപ കുറഞ്ഞ് 160 ലേയ്ക്കെത്തി. വെളിച്ചെണ്ണ വിലയ്ക്കും മാറ്റമില്ല 180-190 ൽ തുടരുന്നു.

വരവ് കുറഞ്ഞു

ആന്ധ്രയിൽ നിന്നും മഹാരാഷ്ട്രയിലും നിന്നും കേരളത്തിലേക്കുള്ള വരവ് കുറഞ്ഞതാണ്.വില കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു.വരും ദിവസങ്ങളിൽ ഇവയ്ക്ക് ഇനിയും വില കൂടുമെന്നാണ് വ്യാപാരികൾക്ക് ലഭിച്ചവിവരം. ഉയർന്ന നിലവാരമുള്ള ഇനങ്ങൾ വാങ്ങിക്കാത്ത അവസ്ഥയി​ൽ നിലവാരം കുറഞ്ഞ രണ്ടാം തരം ഇനങ്ങളാണ് ഇപ്പോൾ ഭൂരിഭാഗം വ്യാപാരികളും ഇറക്കുന്നത്.

തുവര പരിപ്പ് 95 പഴയവില 85

ഗ്രീൻ പീസ് 105, 90.

ചെറുപയർ 105, 80.

മല്ലി 90. 80.