congress
കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യന്നു

ആലുവ: വാളയാർ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കുക, ബി.പി.സി.എൽ, ബി.എസ്.എൻ.എൽ സ്ഥാപനങ്ങൾ പൊതുമേഖലയിൽ നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തർ, ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോർജ്, ജോസി പി. ആൻഡ്രൂസ്, മുഹമ്മദ് ഷെഫീക്ക്, ഹസീം ഖാലിദ്, ലളിത ഗണേശൻ, സൗമ്യ കാട്ടുങ്കൽ എന്നിവർ സംസാരിച്ചു.