വൈപ്പിൻ : കൊച്ചി മുൻ റീജിയണൽ പോസ്റ്റ് മാസ്റ്റർ ജനറൽ എറണാകുളം നോർത്ത് എസ്.ആർ.എം റോഡ് കൃഷ്ണാദി ലൈനിൽ അപൂർണയിൽ പി.സി. ബാബുരാജ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ന് പച്ചാളം ശാന്തികവാടത്തിൽ. പോസ്റ്റൽ ആർ.എം.എസ് പെൻഷനേഴ്‌സ് അസോസിയേഷൻ അഡ്വൈസർ, സെൻട്രൽ ഗവ. പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, കേരള എലിഫന്റ് ഒാണേഴ്‌സ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള എസ് സി / എസ് ടി ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടറും ഗുരുവായൂർ പോസ്റ്റൽ ഏകാദശി വിളക്ക് സ്ഥാപകനും ട്രസ്റ്റ് ചെയർമാനും ആയിരുന്നു. ഭാര്യ : മണി ബാബുരാജ് (റിട്ട. എറണാകുളം ജില്ലാ പ്ലാനിംഗ് ഓഫീസർ). മക്കൾ : അരുൺ, കിരൺ, അനുജ റാണി, അഖിൽ, നിഖിൽ. മരുമക്കൾ: ജ്യോതി, ദീപ, പ്രമോദ്, സൗമ്യ, ലാലു.