kklm
കൂത്താട്ടുകുളം നഗരസഭ പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് സമരം നടത്തുന്നു

കൂത്താട്ടുകുളം:മിനിറ്റ്സ് തെറ്റായി രേഖപ്പെടുത്തുകയും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ വൈകുന്നു, തെരുവ് വിളക്കുകളുടെ മെയ്ന്റനൻസ് പോലും നടത്താത്ത തരത്തിലുള്ള മുൻസിപ്പൽ ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ബഹിഷ്ക്കരിച്ച് ഓഫിിസിനു മുന്നിൽ ധർണ്ണ നടത്തി. ടൗണിൽ മാലിന്യങ്ങങൾ കുമിഞ്ഞുകൂടിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. പ്ലാസ്റ്റിക് നിരോധനം കടലാസിൽ ഒതുങ്ങിയതായും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് പി.സി.ജോസ്, കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ബിജു ജോൺ, തോമസ് ജോൺ, ഓമന മണിയൻ, വത്സ്സ ബേബി, സാറ ടി.എസ്, ലീല കുര്യാക്കോസ്, സീന ജോൺസൺ, ജീനാമ്മ സിബി, ഓമന ബേബി എന്നിവർ സംസാരിച്ചു.