karshakasankam
കേരള കർഷക സംഘം മൂവാറ്റുപുഴ ഏരിയ സമ്മേളനം സംഘം ജില്ലാ വെെസ് പ്രസിഡന്റ് എം.ജി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഉഷശശിധരൻ, യു.ആർ. ബാബു, കെ.എൻ. ജയപ്രകാശ്, എം.എൻ. മുരളി എന്നിവർ സമീപം

മൂവാറ്റുപുഴ: നടുക്കര പൈനാപ്പിൾ കമ്പനിയെ ഓഹരി ഉടമകളായ കർഷകരുടെ പ്രതിനിധികളെ ഏൽപ്പിക്കണമെന്നും,സർക്കാർ നയത്തിൽ നടുക്കര കമ്പനിയിൽ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും, വൈൻ നിർമാണത്തിനായി തീരുമാനിക്കപ്പെട്ട പഴങ്ങളിൽ പൈനാപ്പിളിനെ കൂടി ഉൾപ്പെടുത്തണമെന്നും കേരള കർഷകസംഘം മുവാറ്റുപുഴ ഏരിയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മാറാടി മണ്ണത്തൂർ കവലയിലെ എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം.ജി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് യു.ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു. സി പി എം ഏരിയ സെക്രട്ടറി എം.ആർ.പ്രഭാകരൻ, കർഷക സംഘം ഏരിയ സെക്രട്ടറി കെ.എൻ.ജയപ്രകാശ് , റ്റി.എൻ.മോഹനൻ, ഒ.കെ.മോഹനൻ, കെ.എം.സീതി, വി.കെ.വിജയൻ, കെ.എം.മത്തായി, എന്നിവർ സംസാരിച്ചു.

30 അംഗഏരിയാ കമ്മിറ്റിയെയും 25 ജില്ലാസമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികളായി യു.ആർ.ബാബു (പ്രസിഡന്റ്) ഒ.കെ.മോഹനൻ, കെ.എം.സീതി (വൈസ് പ്രസിഡന്റുമാർ), കെ.എൻ.ജയപ്രകാശ് (സെക്രട്ടറി) ,കെ.എം.മത്തായി, വി.കെ.ഉമ്മർ (ജോയിന്റ് സെക്രട്ടറിമാർ) , വി.കെ.വിജയൻ (ട്രഷറർ) എന്നവരേയും തിരഞ്ഞെടുത്തു.