കൊച്ചി: സാമൂഹ്യചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള 2018ലെ മികച്ച പുസ്തകത്തിനുള്ള പ്രൊഫ. പി.എസ്. വേലായുധൻ മെമ്മോറിയൽ പുരസ്കാരം കവളപ്പാറ ഒ.പി. ബാലകൃഷ്ണന് സമ്മാനിച്ചു. അദ്ദേഹത്തിന്റെ കവളപ്പാറ ഹെറിറ്റേജ് എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഇന്ത്യൻ സൊസൈറ്റി ഓഥേഴ്സിന്റെ (കേരള ചാപ്റ്റർ) യോഗത്തിൽ ശ്രീകുമാരി രാമചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. ഡോ. സെബാസ്റ്റ്യൻ.കെ.ആന്റണി സത്യനും സിനിമയും എന്ന വിഷയത്തിൽ സംസാരിച്ചു. എസ്.എൻ.വി സദനം പ്രസിഡന്റ് ഗീത, സതീഷ് സത്യൻ, പ്രൊഫ .രതി മേനോൻ, ചാന്ദിനി ജയരാജ് തുടങ്ങിയവർ സംസാരിച്ചു.