മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ കീഴിലുള്ള ഗുരുപ്രസാദം കുടുംബയൂണിറ്റിലെ കുടുംബ പ്രാർത്ഥനായോഗം കുടിയിരിക്കാത്തോട്ടത്തിൽ രാജന്റെ വസതിയിൽ നടന്നു. തങ്കമണി രാജൻ ദീപീർപ്പണം നടത്തിയതോടെ പ്രാർത്ഥന യോഗത്തിന് തുടക്കമായി. ശാഖാ സെക്രട്ടറി എം.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ശാഖ കമ്മറ്റി അംഗം എം.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു.കുടുംബ നാഥൻ രാജൻ വനിത സംഘം പ്രസിഡന്റ് ഷീജ സന്തോഷ് എന്നിവർ സംസാരിച്ചു.