കൊച്ചി: ലക്ഷദ്വീപിന് സമീപം മത്‌സ്യബന്ധന ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന 13 മത്‌സ്യബന്ധന തൊഴിലാളികളെയും രക്ഷപെടുത്തി. ബോട്ട് പൂർണമായും കത്തിനശിച്ചു. മറ്റു വള്ളങ്ങളിൽ എത്തിയ ഡൈവിംഗ് ടീമാണ് അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷപെടുത്തിയത്.