കൊച്ചി: സ്കോൾ- കേരള മുഖേന 2019-21 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്സിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ് വേർഡും ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയാം. അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോർഡിനേറ്റിംഗ് ടീച്ചറുടെ ഒപ്പും സ്കൂൾ സീലും വാങ്ങണം.ഹയർ സെക്കൻഡറി ഡയറക്ടറേറ്ര് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാ വിജ്ഞാപനം അനുസരിച്ച്,​ ബന്ധപ്പെട്ട പരീക്ഷകേന്ദ്രത്തിൽ പ്ളസ് വൺ പരീക്ഷാഫീസ് അടക്കേണ്ടതുമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക് : 0471-2342950, 2342271, 2342369.