പറവൂർ : പറവൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ വടക്കേക്കര പഞ്ചായത്ത് കൃഷിഭവനിൽ ആത്മകിസാൻ ഘോഷ്ടി സംഘടിപ്പിച്ചു. വടക്കേക്കര കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ ബ്ലോക്കിന്റെ കീഴിലുള്ള ആറ് കൃഷിഭവനുകളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എൻ.എസ്. നീതു, എം.സി. ഹോച്‌മിൻ, വിജയകുമാരി, സീനിയർ കൃഷി അസിസ്റ്റന്റ് വി.എസ്. ചിത്ര തുടങ്ങിയവർ സംസാരിച്ചു. നൂറോളം കർഷകർ പങ്കെടുത്തു.പരിശീലന ക്ലാസും നടന്നു.