തിരുമാറാടി:പാമ്പാക്കുട പഞ്ചായത്തിലെ അഞ്ചൽപെട്ടി ജംഗ്ഷനിലെ കാലപ്പഴക്കം മൂലം തകർന്ന കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് 99 ലക്ഷം രൂപയും തിരുമാറാടി പഞ്ചായത്തിലെ വാളിയപ്പാടം മണ്ണത്തൂർ റോഡിലെ കാലപ്പഴക്കം മൂലം തകർന്ന കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് 12.20 ലക്ഷം രൂപയും അനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു വകുപ്പ് മേധാവികൾക്ക് എംഎൽഎ കത്ത് നൽകിയിരുന്നു പഴകിയ പൈപ്പുകൾ പൊട്ടി റോഡിലെ ടാറിംഗ്തകരുന്നത്പതിവായിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ പാമ്പാക്കുട പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തിരുമാറാടി പഞ്ചായത്തിലെ വെട്ടി മൂട്പ്രദേശങ്ങളിലും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം ലഭിക്കുമെന്ന് എംഎൽഎ പറഞ്ഞു വാളിയപ്പാടം മാറാടി റോഡിൽ നബാർഡിന്റെ ധനസഹായത്തോടെ ദേശീയപാത നിലവാരത്തിലുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും.