കൂത്താട്ടുകുളം: ഉപജില്ല കലോത്സവത്തിൽ എൽ.പി,യു.പി വിഭാഗങ്ങളിൽ ഓവറോൾ കിരീടം നേടിയ കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ കുട്ടികളെ പി.ടി.എ നേതൃത്വത്തിൽ ആദരിച്ചു. എൽ.പി വിഭാഗത്തിൽ ആകെ മത്സരിക്കാവുന്ന 13 ഇനങ്ങളിൽ എ ഗ്രേഡും ,5 എണ്ണത്തിൽ ഒന്നാം സ്ഥാനവും നേടിയാണ് ഓവറോൾ കിരീടം നേടിയത്. യു.പി.വിഭാഗത്തിൽ 16 ഇനത്തിലും എ ഗ്രേഡും അതിലെ 8 എണ്ണത്തിൽ ഒന്നാം സ്ഥാനവും നേടിയാണ് ഓവറോൾ കിരീടം നേടിയത്.നഗരസഭ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ പ്രഭകുമാർ, കൗൺസിലർമാരായ പി.സി.ജോസ്, ലിനു മാത്യു, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, മനോജ് നാരായണൻ, ഹണി റെജി, കെ.വി.ബാലചന്ദ്രൻ ,സി.പി.രാജശേഖരൻ, എന്നിവർ സംസാരിച്ചു.