പറവൂർ : തത്തപ്പിള്ളി ആണ്ടലാട്ട് എ.കെ. തങ്കമ്മ (78) നിര്യാതയായി. എടവനക്കാട് സർവീസ് സഹകരണസംഘം റിട്ട. സെക്രട്ടറിയാണ്. പറവൂർ യൂണിയൻ വനിതാസംഘം ഭാരവാഹി, കാളികുളങ്ങര ക്ഷേത്രം ഭരണസമിതിഅംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മകൻ : സാജു ബാഹുലേയൻ (യു.എസ്.എ). സംസ്കാരം ഇന്ന് രാവിലെ 10.30ന് തത്തപ്പിള്ളിയിലെ വീട്ടുവളപ്പിൽ.