പെരുമ്പാവൂർ:സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം കട്ടപ്പനയിൽ നടക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ എടവനക്കാട് നിന്ന ആരംഭിച്ച കൊടിമര ജാഥയ്ക്ക് കുന്നത്ത്‌നാട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ യാത്രി നിവാസിൽ സ്വീകരണം നൽകി. ജില്ലാ ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ ഉദ്ഘാടനം ചെയ്തു. പ്രാഥമിക സഹകരണ സംഘം താലൂക്ക് പ്രസിഡന്റ് പി. പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ആർ. എം രാമചന്ദ്രൻ, ഓ ദേവസ്സി, അസിസ്റ്റന്റ് രജിസ്ട്രാർ വി.ജി.ദിനേശ്, ജാഥ ക്യാപ്ടൻ ഏ.സി.ഷൺമുഖദാസ് വി. കെ. സന്തോഷ് കുമാർ. ഷാജി സരിഗ, ജോതിപ്രസാദ്, എന്നിവർ പ്രസംഗിച്ചു.