പെരുമ്പാവൂർ: സി .ഐ. ടി .യു ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നവംബർ 17 മുതൽ 19 വരെയാണ് സമ്മേളനം.17 ന് വൈകിട്ട് കൊടിമര പതാകജാഥകൾ യൂണിയൻ ബാങ്ക് കവലയിൽ സംഗമിക്കും. പൊതുസമ്മേളനം നടക്കുന്ന പി. ആർ ശിവൻ നഗറിൽ (മുനിസിപ്പൽ സ്റ്റേഡിയം) പതാക ഉയർത്തും.18, 19 തീയതികളിൽ പുഷ്പാകരൻ നഗറിൽ ( സീമാ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ചേരും. ഒന്നര ലക്ഷത്തോളം തൊഴിലാളികളെ പ്രതിനിധീകരിച്ച് 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും..19 ന് ആയിരങ്ങൾ അണിനിരക്കുന്ന പ്രകടനം വൈകിട്ട് നാലിന് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിക്കും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ .എൻ. സി മോഹനൻ, ജനറൽ കൺവീനർ പി. എം സലിം, സി. ഐ. ടി .യു ഏരിയാ പ്രസിഡന്റ് ആർ സുകുമാരൻ, സെക്രട്ടറി കെ. ഇ നൗഷാദ്, വി .പി ഖാദർ ,എൽ. ആർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.