വൈപ്പിൻ : നായരമ്പലം പഞ്ചായത്തിലെ കടപ്പുറം നിവാസികൾ അനുഭവിക്കുന്ന വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.
ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ധർണ ഉദ്ഘാടനം ചെയ്തു. ഐ.എ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യൂസഫ് കളപ്പുരക്കൽ, എ.എ. ആദിത, സാജൻ ചെറായി, ടി.എം. കുഞ്ഞുമുഹമ്മദ്, ഷീബ ഡേവിഡ്, വത്സ നായരമ്പലം തുടങ്ങിയവർ സംസാരിച്ചു.