mosc
എം.ഒ.എസ്.സി യിൽ സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് നടന്ന ബോധവത്ക്കരണ പരിപാടി ആശുപത്രി സെക്രട്ടറി ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് അനസ്‌തേഷ്യ ഡിപ്പാർട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഗൈനെക്കോളജി, നിയോനാ​റ്റോളജി ഡിപ്പാർട്‌മെന്റുകളുടെ സഹകരണത്തോടെ 'പ്രസവ വേദനയോട് വിട പറയൂ 'എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി.
ആശുപത്രി സെക്രട്ടറി ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. വേദനരഹിത പ്രസവ രീതികൾ അടങ്ങിയ ലഘുലേഖ പ്രകാശനം മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ്പ് നിർവഹിച്ചു. ഗൈനക്കോളജിയിലെ ഡോ. മിനി ഐസക്ക്‌ ഏറ്റു വാങ്ങി.മെഡിക്കൽ കോളേജ് ഡീൻ ഡോ. കൃഷ്ണകുമാർ ദിവാകർ, അഡ്മിനിസ്‌ട്രേ​റ്റീവ് ഡയറക്ടർ പ്രൊഫ പി. വി. തോമസ്,ഫാ. ജോൺ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.