മൂവാറ്റുപുഴ; ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നാഷണൽ ഹെൽത്ത് മിഷൻ കേരളയുടേയും അമൃത ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റേയും സഹകരണത്തോടുകൂടി ഇന്ന് മൂവാറ്റുപുഴയിൽ ലോക പ്രമേഹ ദിനാചരണം നടത്തും. വിവിധ ബോധവത്ക്കരണ പരിപാടികളോടെ ആചരിക്കും. ഉദ്ഘാടന സമ്മേളനം രാവിലെ 10 ന് മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ പ്രമേഹ രക്ത പരിശോധന, വിദഗ്ദ്ധ പ്രമേഹ പരിശോധന, ബോധവത്ക്കരണ സെമിനാർ, സൗജന്യ ഗ്ലൂക്കോ മീറ്റർ വിതരണം എന്നിവ നടക്കും.
പോസ്റ്റോഫീസ് ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ , അരമന ജംഗ്ഷൻ, കച്ചേരിത്താഴം, നെഹ്‌റുപാർക്ക്, സെന്റ് ജോർജ് ആശുപത്രി, നെടുംചാലിൽ ട്രസ്റ്റ് ആശുപത്രി, സബൈൻസ് ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ 7 മുതൽ 11 വരെയാണ് രക്ത പരിശോധനാ ക്യാമ്പ്. മൂവാറ്റുപുഴ നഗരസഭയിലേയും സമീപപ്രദേശങ്ങളിലേയും ആശാ പ്രവർത്തകർക്ക് പരിശീലനം നൽകി പ്രാഥമിക പരിശോധനകൾ നടത്തിയവർക്കാണ് വിദഗ്ദ്ധ പരിശോധന ഒരുക്കിയിരിക്കുന്നത്. ലയൺസ് ഡിസ്ട്രിക് ഗവർണർ രാജേഷ് കോളരിയ്ക്കൽ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഡോ. പോൾ കല്ലുങ്കൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഗ്ലൂക്കോ മീറ്റർ വിതരണോദ്ഘാടനം നർവഹിക്കും. മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് എൻ.ശിവദാസ്, മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ വിജയൻ, തുടങ്ങിയവർ സംസാരിക്കും
●മൂവാറ്റുപുഴയിലെ 8 കേന്ദ്രങ്ങളിൽ സൗജന്യ പ്രമേഹ രക്ത പരിശോധന
●പരിശോധന നടത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ 50 പേർക്ക
ഗ്ലൂക്കോ മീറ്റർ സൗജന്യമായി നൽകും
●എച്ച്ബി എ1സി പരിശോധന, പ്രമേഹ പാദരോഗ, ഞരമ്പു രോഗ പരിശോധന, ഡയബെററിക് റെറ്റിനോപ്പതി, തുടങ്ങിയ പരിശോധന
●5000 രൂപയോളം ചെലവു വരുന്ന പരിശോധനകൾ 150 പേർക്ക് സൗജന്യമായി നൽകും