bindu-gopalakrishnan
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടക സമിതി യോഗം പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ:കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 23 മുതൽ ഡിസംബർ ഒന്ന് വരെ നടക്കും.സംഘാടക സമിതി യോഗം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കുഞ്ഞുമോൾ തങ്കപ്പൻ, എൻ എം സലീം, രമ ബാബു, ജിഷ സോജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിസിലി ഇയ്യോബ്, എം പി പ്രകാശ്, സീന ബിജു, അംഗങ്ങളായ പോൾ ഉതുപ്പ്, കെ പി വർഗീസ്, മിനി ബാബു, ജോബി മാത്യു, കെ സി മനോജ്, പ്രീത സുകു, സരള കൃഷ്ണൻകുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു നവംബർ 23ന് രാവിലെ 8.30 മുതൽ പെരുമ്പാവൂർ ആ ശ്രമം സ്‌ക്കൂൾ ഗ്രൗണ്ടിൽ അത് ലറ്റിക്‌സ്, കബഡി, ക്രിക്കറ്റ് മത്സരങ്ങൾ, നവംബർ 24 ന് രാവിലെ 9 മുതൽ ഫുട്‌ബോൾ, 4.3 മുതൽ കുറിച്ചിലക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ വോളിബോൾ മത്സരങ്ങൾ. 25 ന് 5 മുതൽ കുറുപ്പംപടി ഫൈൻ ആർട്‌സ് ഓഡിറ്റോറിയത്തിൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ, 26 ന് മൂന്ന് മുതൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ അമ്പെയ്ത്ത്, പഞ്ചഗുസ്തി, വടംവലി മത്സരങ്ങൾ. ഡിസംബർ 1ന് കുറുപ്പംപടി കമ്മ്യൂണിറ്റി ഹാൾ, ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലായി രാവിലെ 9 മുതൽ വിവിധ കലാ മത്സരങ്ങൾ, വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനവും സമ്മാനദാനവും. തുടർന്ന് കലാ പരിപാടികൾ.