മൂവാറ്റുപുഴ: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം ഇന്നുമുതൽ 17വരെ വാഴക്കുളം കാർമ്മൽ സി.എം.ഐ പബ്ലിക് സ്‌കൂളിൽ നടക്കും. വൈകിട്ട് അഞ്ചിന് നുവാൽസ് വൈസ് ചാൻസലർ .ഡോ.കെ.സി. സണ്ണി ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. കലോത്സവം ഉദ്‌ഘാടനം ചലച്ചിത്രതാരം മനോജ് കെ ജയൻ നിർവഹിക്കും. കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിംഖാൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കാർമ്മൽ സി.എം.ഐ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, മാനേജർ ഫാ. ജോർജ്ജ് തടത്തിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, മഞ്ഞളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ്, പൈനാപ്പിൾ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, മാനേജ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് നടൻ ജഗദീഷ് ഉദ്‌ഘാടനം ചെയ്യും. എം.എൽ.എ മാരായ പി.ജെ. ജോസഫ്, എൽദോ എബ്രഹാം, ഫിനാൻസ് കമ്മിറ്റി കൺവീനർ ടി .എം. ഹാരിസ്, മാനേജ്‌മെന്റ് അസോസിയേഷൻ ട്രഷറർ എബ്രഹാം തോമസ് തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ 1400 സി.ബി.എസ്.ഇ. സ്‌കൂളുകളിൽ നിന്ന് എണ്ണായിരത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 21 സ്റ്റേജുകളിൽ അഞ്ച് കാറ്റഗറികളിലായി 144 ഇനം മത്സരങ്ങളാണ് നടത്തുന്നത്. കാർമൽ പബ്ലിക് സ്‌കൂളിന് പുറമെ ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്ക്കൂൾ , ചാവറ ഇന്റർനാഷണൽ അക്കാഡമി എന്നിവിടങ്ങളിലാണ് മത്സരവേദികൾ