ചോറ്റാനിക്കര: എടക്കാട്ടുവയൽ കൃഷി ഭവനിൽ പച്ചക്കറി തൈ വിതരണം നടത്തി. ജനകീയാസൂത്രണം 2019-20പദ്ധതി പ്രകാരം സമഗ്ര പച്ചക്കറി വികസനം സ്‌കീമിൽ തൈകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി പീറ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെയിൻ.കെ.പുന്നൂസ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ ഓ ആർ ഹരിക്കുട്ടൻ, ലിസ്റ്റി സണ്ണി, കൃഷി അസിസ്റ്റന്റ് സുനിൽ കെ എം എന്നിവർ സംസാരിച്ചു.