ആലുവ: എസ്.എൻ.ഡി.പി യോഗം അശോകപുരം ശാഖ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ സജീവൻ ഇടച്ചിറ, ശാഖാ പ്രസിഡന്റ് എസ്. രാജൻ, സെക്രട്ടറി കെ.ആർ. ബാലകൃഷ്ണൻ, എൻ.എസ്. മുരളി, വി.എസ്. സന്തോഷ്, സി.ജി. രാജേഷ് എന്നിവർ സംസാരിച്ചു.