കൊച്ചി: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ തൃപ്പൂണിത്തുറയിലെ പെഡൽ ഫോഴ്‌സ് കൊച്ചിയിൽ നിന്ന് മൂന്നാറിലേയ്ക്ക് സൈക്കിൾ യാത്ര നടത്തുന്നു.

മൂന്നാം വാർഷികത്തിന്റെ ഭാഗമായാണ് 'സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര' സംഘടിപ്പിക്കുന്നത്. മൂന്നാർ റിപ്പിൾ ടീ, പെട്രോളിയം കൺസർവഷൻ ആൻഡ് റിസർച്ച് അസോസിയേഷൻ, ലീഫ് റിസോർട്ട്, മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര.

ഡിസംബർ 14 ന് വെളുപ്പിന് തൃപ്പൂണിത്തുറയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് മുന്നാറിലെത്തും. പങ്കെടുക്കുന്നവർക്ക് ലീഫ് റിസോർട്ടിൽ സൗജന്യമായി താമസിക്കാമെന്ന് പെഡൽ ഫോഴ്‌സ് സ്ഥാപകൻ ജോബി രാജു കോ ഓഡിനേറ്റർമാരായ സ്വപ്ന ബി., ജോവി ജോൺ, യദുകൃഷ്ണ എന്നിവർ അറിയിച്ചു. പറഞ്ഞു. 18 വയസിനു മുകളിൽ പ്രായമുള്ള 20 പേർക്കാണ് അവസരം ലഭിക്കുക. www.pedalforce.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് : 93884 81028