vyapari
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റ് ലേബർ ലൈസൻസ് പുതുക്കുന്നതിനായി സംഘടിപ്പിച്ച ക്യാമ്പ് അങ്കമാലി അസിസ്റ്റൻറ് ലേബർ ഓഫീസർ കെ.എ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റും അങ്കമാലി ലേബർ ഓഫീസുമായി സഹകരിച്ച് വ്യാപാരികൾക്ക് ലേബർ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസ് എടുക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പ് അങ്കമാലി അസിസ്റ്റൻറ് ലേബർ ഓഫീസർ കെ.എ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഷാജൻ ക്ലാസെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എ.ജി .ശശിധരൻ, പി.വി. സാജു, പി.ജി. ശശിധരൻ, പി.കെ. ഷാജൻ, കെ.എസ്. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.