ചോറ്റാനിക്കര: എറണാകുളം ജില്ലാ ക്ഷീര വികസന വകുപ്പ് ഗുണ നിയന്ത്രണവിഭാഗത്തിന്റെ നേതൃത്വത്തിൽ മുളന്തുരുത്തി ബ്ലോക്ക് തല പാൽ ഗുണമേന്മ ബോധവത്ക്കരണവും പാൽ പരിശോധന പരിശീലനവും ചോറ്റാനിക്കര ക്ഷീര സംഘം ഹാളിൽ മുളന്തുരുത്തി ബ്ലോക്പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ഉദ്ഘാടനം ചെയ്തു.ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്തംഗങ്ങളായ ഇന്ദിര ധർമ്മരാജൻ, എൻ.കെ.നിഷാദ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജയശിവരാജ്, പഞ്ചായത്തംഗം ലതാ സുകുമാരൻ, തിരുമറിയൂർ ആപ് കോസ് പ്രസിഡന്റ് ടി.എൻ.വിജയകുമാർ, സംഘം പ്രസിഡന്റ് എ.ജെ.ജോർജ്, സെക്രട്ടറി വിനുദ വിജയൻ, സി.എൻ വൽസലൻ തുടങ്ങിയവർ പ്രസംഗിച്ചു.