കൊച്ചി: അപ്പാർട്ട്‌മെന്റ്, ഫ്ളാറ്റ്, മൾട്ടിപ്ലെക്സ്, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ ഫെഡറൽ സംഘമായ ലാഡറിന്റെ എറണാകുളം ശാഖ എം.ജി റോഡ് മെട്രോ ടവറിന്റെ നാലാമത്തെ നിലയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 11നാണ് ശാഖ ഉദ്ഘാടനം.
ആറുവർഷം കൊണ്ട് 600 കോടി രൂപയിലേറെ ആസ്തിയും 317 കോടി രൂപ നിക്ഷേപവും നേടിയതായി ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.