കിഴക്കമ്പലം: പട്ടിമ​റ്റം ദാറുൽ ഹുസ്‌ന ഹിഫ്ല് അറബിക് കോളേജിന്റെ നേതൃത്വത്തിൽ ചാരി​റ്റി യൂത്ത് വിംഗിന്റെ പ്രവർത്തന ആരംഭവും ദറസ് ഹാൾ ഉദ്ഘാടനവും 13,14,15 തീയതികളിൽ നടക്കുമെന്ന് സ്‌നേഹതീരം പ്രസിഡന്റ് ബാബു സൈതാലി അറിയിച്ചു. 13ന് സ്‌നേഹതീരം യൂത്ത് വിംഗ് പ്രവർത്തന ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കും. ബെന്നി ബഹനാൻ എം.പി പങ്കെടുക്കും. നിർദ്ധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ ഭൂമി കൈമാ​റ്റവും നടക്കും. 14ന് ദുആ സമ്മേളനം. 15ന് നടക്കുന്ന ദറസ് ഹാൾ ഉദ്ഘാടനം പാണക്കാട് നാസർ ശിഹാബ് തങ്ങൾ നിർവഹിക്കും.