മരട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പരിസ്ഥിതി ബോധവും നിശ്ചയധാർഡ്യവും ഇല്ലായിരുന്നെങ്കിൽ സൈലന്റ് വാലി മാത്രമല്ല കേരളംതന്നെ ഇല്ലാതാകുമായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ പറഞ്ഞു.പരിസ്ഥിതി നിയമങ്ങൾക്ക് പഴുതിട്ടു കൊടുക്കുവാൻ ഭരണത്തിലിരുന്നവർ ഒത്താശ ചെയ്തതിന്റെ ദുരന്തഫലമാണ് മരടിൽ ഉയരാൻ പോകുന്ന കോൺക്രീറ്റ് മാലിന്യകൂനകളെന്നും അദ്ദേഹംകൂട്ടി ചേർത്തു.
കെ.പി.സി.സി.വിചാർ വിഭാഗ് മരട് എസ്.എൻ.പാർക്കിൽ നടത്തിയ പരിസ്ഥിതി ചിന്താസായാഹ്നത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ വിചാർവിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.പി ചാൾസ്ഡയസ്, ആർ.കെ.സുരേഷ്ബാബു ,ശരത് ചന്ദ്രൻപാപ്പാളി,ടി.എസ്.ചന്ദ്ര കലാധരൻ .ദേവൂസ് ആന്റണി.പി.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.