വൈക്കം:അഷ്ടമി ഏഴാം ഉത്സവ ദിനമായ നാളെ മുതൽ എഴുന്നള്ളിപ്പിന് പ്രൗഡിയേറും. തല പൊക്കത്തിൽ മുൻ പരായ ഒൻപത് ഗജവീരൻമാർ അണിനിരക്കും. ഗജരാജൻ ചിറക്കൽ കാളിദാസൻ തിടമ്പേറ്റും. പാമ്പാടി രാജൻ, പുതുപ്പള്ളി സാധു. പാറന്നൂർ നന്ദൻ, ഓമല്ലൂർ ഗോവിന്ദൻ കുട്ടി, ഉഷശ്രീ ദുർഗ്ഗപ്രസാദ് എടക്കളത്തൂർ അർജുനൻ , കുളമാക്കിൽ പാർത്ഥസാരഥി, വേമ്പനാട് അർജുനൻ എന്നിവർ അകമ്പടിയാകും. എഴുന്നള്ളിപ്പ് ആനയ്ക്ക് സ്വർണ്ണ തലേക്കെട്ടും സ്വർണ്ണക്കുടയുമാണ് ഉപയോഗിക്കുക തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ആന ചമയങ്ങാണ് അഷ്ടമി ക്ക് ഉപയോഗിക്കുന്നത്. വൈക്കം ഷാജി, വൈക്കം സുമോദ്, എസ്. പി. ശ്രീകുമാർ , എസ്. പി. ഹരികുമാർ എന്നിവർ നാദസ്വര മേളം ഒരുക്കും. സിനിമാ നടൻ ജയറാമിന്റെ പഞ്ചാരി മേളവും എഴുന്നള്ളിപ്പിന്റെ മോടി കൂട്ടും